Monday, 13 May 2013

അന്യം

ഗ്രാമം മാസിക, മെയ്‌ 2013





   ക്കണ്ടകാലമത്രയും നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്ന മാതൃഭാഷയെന്ന പിൻവിളിയ്ക്ക്‌ ഇനിയെങ്കിലും ഒരു മറുപടി നൽകാതിരിക്കാൻ കഴിയാത്തതു കൊണ്ടുമാത്രമാണ്‌ ദേശദേശാന്തരങ്ങളിലൂടെ നടത്തിയ ദീർഘയാത്രകളവസാനിപ്പിച്ച്‌ മലയാളമണ്ണിലേക്ക്‌ അയാൾ വണ്ടി കയറിയത്‌.

ട്രെയിനിറങ്ങി കാത്തുനിന്ന്, ബസ്‌ വന്നു ചേർന്നപ്പോൾ, ബോർഡിൽ ഗ്രാമത്തിന്റെ പേരെഴുതി വെച്ചിരിക്കുന്നത്‌ മലയാളത്തിലല്ലല്ലോ എന്നമ്പരന്നുപോയി.

കഴിഞ്ഞ കാൽനൂറ്റാണ്ടോളം കേട്ടുകൊണ്ടിരുന്ന നാനാവിധമായ വിചിത്രഭാഷകൾക്കിടയിൽ വീണ്ടുമയാൾ തിങ്ങി ഞെരുങ്ങിയിരിക്കുമ്പോൾ ചന്ദനക്കുറി മായാത്ത കണ്ടക്ടർ, ബസിന്റെ ബോർഡിൽ കണ്ട ഉത്തരത്തിനുള്ള ചോദ്യമെറിഞ്ഞു;

"കിധർ ജാനാ ഹെ?"

O

ഗ്രാമം മാസിക, മെയ്‌ 2013


17 comments:

  1. അങ്ങനെയാ ഇപ്പോള്‍ കാര്യങ്ങള്‍

    (പതിവു പോലെ ഒരു നല്ല കഥാവായനയ്ക്ക് തയ്യാറെടുത്ത് വന്നതാണ്. പക്ഷെ നിരാശപ്പെട്ടു)

    ReplyDelete
  2. അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂടുകയല്ലേ!
    ആശംസകള്‍

    ReplyDelete
  3. ഈ അടുത്തു പ്രവാസം മതിയാക്കി നാടുപറ്റിയ ഒരു ജ്ഞാനിയെ പെട്ടന്ന് ഓര്‍ത്തുപോയി.

    ReplyDelete
  4. in today's scenario, EXPECT THE UNEXPECTED.

    ReplyDelete
  5. വായിച്ചു - ആശംസകള്‍......

    ReplyDelete
  6. വായിച്ചു - ആശംസകള്‍......

    ReplyDelete
  7. ഈ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്തേനെ നമ്മള്‍....... ....?

    ReplyDelete
    Replies
    1. അവർക്കെതിരായി ഈ കഥയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രം എന്റെ മറുപടി ...

      Delete
  8. അവര്‍ ഇവിടത്തെ മുതലാളിമാര്‍ ആകുന്ന കാലം വിദൂരമല്ല...

    ReplyDelete
  9. വായിക്കുകയും ഒരു വരി കുറിക്കുകയും ചെയ്ത എല്ലാ സ്നേഹിതരോടുമുള്ള സ്നേഹം അറിയിക്കുന്നു

    ReplyDelete
  10. അന്യ സംസ്ഥാന തൊഴിലാളികള്‍..........:)വായിച്ചു - ആശംസകള്‍......

    ReplyDelete
  11. ഇത് അത്ര ശരിയായില്ല എന്ന് തോന്നുന്നു.

    ReplyDelete