ഗ്രാമം മാസിക, മെയ് 2013
ഇക്കണ്ടകാലമത്രയും നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്ന മാതൃഭാഷയെന്ന പിൻവിളിയ്ക്ക് ഇനിയെങ്കിലും ഒരു മറുപടി നൽകാതിരിക്കാൻ കഴിയാത്തതു കൊണ്ടുമാത്രമാണ് ദേശദേശാന്തരങ്ങളിലൂടെ നടത്തിയ ദീർഘയാത്രകളവസാനിപ്പിച്ച് മലയാളമണ്ണിലേക്ക് അയാൾ വണ്ടി കയറിയത്.
ട്രെയിനിറങ്ങി കാത്തുനിന്ന്, ബസ് വന്നു ചേർന്നപ്പോൾ, ബോർഡിൽ ഗ്രാമത്തിന്റെ പേരെഴുതി വെച്ചിരിക്കുന്നത് മലയാളത്തിലല്ലല്ലോ എന്നമ്പരന്നുപോയി.
കഴിഞ്ഞ കാൽനൂറ്റാണ്ടോളം കേട്ടുകൊണ്ടിരുന്ന നാനാവിധമായ വിചിത്രഭാഷകൾക്കിടയിൽ വീണ്ടുമയാൾ തിങ്ങി ഞെരുങ്ങിയിരിക്കുമ്പോൾ ചന്ദനക്കുറി മായാത്ത കണ്ടക്ടർ, ബസിന്റെ ബോർഡിൽ കണ്ട ഉത്തരത്തിനുള്ള ചോദ്യമെറിഞ്ഞു;
"കിധർ ജാനാ ഹെ?"
O
ഗ്രാമം മാസിക, മെയ് 2013 |